മാട്ടൂലിൽ കണ്ടെത്തിയ മൃതദേഹം പെരുവാമ്പ ഓടമുട്ട് സ്വദേശിയുടേത്


മാട്ടൂൽ :- ബോട്ട് ജെട്ടിക്ക് സമീപം കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം മാതമംഗലം പെരുവാമ്പ ഓടമുട്ട് സ്വദേശി മാണിയാട്ട് രൂപേഷിന്റേത് (39) ആണെന്ന് തിരിച്ചറിഞ്ഞു. 14 മുതൽ ഇയാളെ കാണാതായിരുന്നു. തട്ടുമ്മലിലെ ബാർബർ തൊഴിലാളിയാണ്.

പുതുക്കീൽ കുഞ്ഞമ്പു - നാരായണി ദമ്പതികളുടെ മകനാണ്.

സഹോദരങ്ങൾ : രവീന്ദ്രൻ, ദയാനന്ദൻ, മനു, രഞ്ജിത്ത് (ദുബായ്), സജിത, ശൈലജ, രോഹിണി.

Previous Post Next Post