ഹാപ്പിനെസ്സ് അന്താരാഷ്ട്ര ചലച്ചിത്ര മേള: ആദ്യ ഡെലിഗേറ്റ് പാസ് നടന്‍ അര്‍ജുന്‍ അശോകന്‍ ഏറ്റുവാങ്ങി
തളിപ്പറമ്പ് :- സംസ്ഥാന ചലച്ചിത്ര അക്കാദമി തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനെസ്സ് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആദ്യ ഡെലിഗേറ്റ് പാസ് നടന്‍ അര്‍ജുന്‍ അശോകന്‍ ഏറ്റുവാങ്ങി. ജനുവരി 21, 22, 23 തീയതികളിലായി തളിപ്പറമ്പ് ക്ലാസ്സിക്, ക്രൗണ്‍, ആലിങ്കീല്‍ പാരഡൈസ് എന്നീ തീയറ്ററുകളിലാണ് ചലച്ചിത്ര മേള നടക്കുന്നത്. ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി ഹംസ, അക്കാദമി അംഗം പ്രദീപ് ചൊക്ലി, ശിവകുമാര്‍, റിജോയ് എന്നിവര്‍ പങ്കെടുത്തു.