മയ്യിൽ :- കേരള ശാസ് ത്ര സാഹിത്യപരിഷത്ത് മയ്യിൽ യൂണിറ്റ് സമ്മേളനം മയ്യിൽ സി.ആർ.സി യിൽ വെച്ച് നടന്നു . മേഖലാ സെക്രട്ടറി എ.ഗോവിന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി കെ.കെ കൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.മയ്യിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മണ്ണ് പരിശോധന ലാബ് സ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി .ടി.ഗംഗാധരൻ മാസ്റ്റർ, ജില്ലാ കമ്മറ്റി അംഗം കെ.സി പത്മനാഭൻ , പി.കെ ഗോപാലകൃഷ്ണൻ , സി.ദാമോദരൻ, കെ.അബ്ദുൾ മജീദ്, കെ.സി സുരേഷ് എന്നിവർ സംസാരിച്ചു. കെ.കെ കൃഷ്ണൻ സ്വാഗതവും കെ.മോഹനൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
പ്രസിഡന്റ് - കെ.കെ ഭാസ്കരൻ
സെക്രട്ടറി - കെ.കെ കൃഷ്ണൻ
വൈസ് പ്രസിഡണ്ട് - വി.പി രതി
ജോ: സെക്രട്ടറി - ടി.വി ബിജുകുമാർ
മേഖല സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.