കേന്ദ്ര അവഗണനക്കെതിരെ മനുഷ്യച്ചങ്ങല തീര്‍ത്ത് ഡി വൈ എഫ് ഐ

 



കണ്ണൂർ:- ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയർത്തി റെയിൽവേ യാത്രാ ദുരിതത്തിനും കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ DYFI യുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങലകണ്ണൂര്‍ ജില്ലയില്‍ മനുഷ്യക്കോട്ടയായി. ജില്ലാ അതിർത്തിയായ ആണൂർ പാലം മുതൽ വരെ മാഹി പൂഴിത്തല 76 കിലോമീറ്റിലാണ് ജില്ലയിൽ ലക്ഷങ്ങ അണിനിരന്നത്. ജില്ലയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക കായിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ വിവിധ കേന്ദ്രങ്ങളില്‍ അണിനിരന്നു. ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബഹുജന സമര മുന്നേറ്റമായി മനുഷ്യച്ചങ്ങല മാറി.

ജില്ലാ അതിർത്തിയായ ആണൂർ പാലത്തിൽ ജില്ലാ സെക്രട്ടറി അഡ്വ. സരിൻ ശശിയും പയ്യന്നൂർ എം എൽ എ ടി ഐ മദുസൂധനനും ആദ്യ കണ്ണികളായി. മാഹി പൂഴിത്തലയിൽ ജില്ലാ പ്രസിഡൻറ് മുഹമ്മദ് അഫ്സലും സാഹിത്യകാരൻ എം മുകുന്ദനും അവസാന കണ്ണികളായി. പി കെ ശ്രീമതി ടീച്ചർ, സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പി ജയരാജൻ, ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റിയംഗം എം വിജിൻ എം എൽ എ, സികെ വിനീത്, ഗായത്രി വർഷ, എൻ ശശിധരൻ, എസ് സിത്താര, സന്തോഷ് കീഴാറ്റൂർ, ഉണ്ണി കാനായി, കെ കെ ആർ വെങ്ങര, ഇബ്രാഹിം വെങ്ങര, ബി മുഹമ്മദ് അഹമ്മദ്, കലാമണ്‌ഡലം ലത, രജിത മധു, ജിനോ ജോസഫ്, ആലങ്കോട് ലീലാകൃഷ്ണന്‍, നിഹാരിക എസ് മോഹന്‍, പ്രദീപ്‌ ചൊക്ളി, അഖിൽ കെ, ഗസൽ ഗായകൻ അലോഷി ആദം, കൃഷ്ണൻ നടുവിലത്ത്, എം ആർ ഉണ്ണിമാധവൻ, സി കെ പി പദ്മനാഭന്‍, മാധവൻ പുറച്ചേരി, ജനാധിപത്യ കേരള കോൺഗ്രസ് സംസ്‌ഥാന വര്ക്കിം ഗ്‌ കമ്മിറ്റി ചെയര്മാപന്‍ അഡ്വ. എ ജെ ജോസഫ്, DYFI സംസ്‌ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഷിമ, സംസ്‌ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ്‌ സിറാജ്, പി എം അഖിൽ, അനിഷ പി പി തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുള്ള പ്രമുഖർ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ കണ്ണികളായി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയികളായ പ്രതിഭകളും, ജില്ലയിലെ വിവിധ രക്തസാക്ഷി കുടുംബാംഗങ്ങളും പങ്കെടുത്തു. ട്രാൻസ്ജെൻഡറുകൾ കണ്ണൂർ കാൾടെക്സിൽ കണ്ണികളായി.

കണ്ണൂർ കാൾടെക്സിൽ നടന്ന പൊതുയോഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ കെ രാഗേഷ്, ചലച്ചിത്ര താരങ്ങളായ ഗായത്രി വര്ഷട, സന്തോഷ് കീഴാറ്റൂർ, ഫുട്ബോൾ താരങ്ങളായ സി കെ വിനീത്, എൻ പി പ്രദീപ്, ഷിനു ചൊവ്വ, എം പ്രകാശൻ മാസ്റ്റർ, കെ പി സഹദേവൻ, പി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എംവിജിൻ എംഎൽഎ അധ്യക്ഷനായി ജില്ലാ ട്രഷറർ അഡ്വ. കെജി ദിലീപ് സ്വാഗതം പറഞ്ഞു. ജില്ലയിൽ 28 ഓളം കേന്ദ്രങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ പ്രമുഖർ പങ്കെടുത്തു.



Previous Post Next Post