ചേലേരി :- ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 75മത് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.കെ സുകുമാരന്റെ അദ്ധ്യക്ഷതയിൽ കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി മുൻ പ്രസിഡണ്ട് കെ .എം ശിവദാസൻ ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ മുഖ്യ പ്രഭാഷണം നടത്തി.
കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പി.കെ. രഘുനാഥൻ, കെ. മുരളീധരൻ മാസ്റ്റർ, ചേലേരിമണ്ഡലം മുൻ പ്രസിഡന്റ് എൻ.വി. പ്രേമാനന്ദൻ ,കെ.വി. പ്രഭാകരൻ, കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു.