ഹസനാത്ത് വാർഷിക പ്രഭാഷണം സമാപിച്ചു


കണ്ണാടിപ്പറമ്പ് :- ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിൽ ഒരാഴ്ച്ചയായി നടന്നുവരുന്ന മതപ്രഭാഷണപരിപാടി ഭക്തിനിർഭരമായ പ്രാർത്ഥനയോടെ സമാപിച്ചു. ഇന്നലെ നടന്ന മജ്ലിസുന്നൂർ ആത്മീയസംഗമം സയ്യിദ് അലി ഹാശിം ബാഅലവി തങ്ങൾ ഉത്ഘാടനം ചെയ്തു.അൻവർ ഹുദവി പുല്ലൂർ ഉത്ബോധനം നടത്തി. ബഷീർ ഫൈസി മാണിയൂർ അനുഗ്രഹ ഭാഷണം നടത്തി.നിരവധി പേർക്ക് ആത്മീയ നിർവൃതി നൽകിയ പ്രാർത്ഥനാസദസ്സിന് പ്രമുഖ പണ്ഡിതൻ സയ്യിദ് അലി ബാഅലവി തങ്ങൾ നേതൃത്വം നൽകി. അഹ്മദ് തേർളായി അധ്യക്ഷനായി.

അനസ് ഹുദവി, റഫീഖ് ഹുദവി കുറ്റ്യാട്ടൂർ, അശ്റഫ് ഫൈസി പഴശ്ശി, അബ്ദുല്ല ഫൈസി മാണിയൂർ, ഡോ.അബ്ദുസ്സലാം, ഡോ. ഇർഷാദ്, ഈസ പള്ളിപ്പറമ്പ് ,മുഹമ്മദ് മാങ്കടവ്, ശഫീഖ് മാങ്കടവ്, ബഷീർ നദ് വി, ശുക്കൂർ ഹാജി പുല്ലൂപ്പി, മൊയ്തീൻ ഹാജി, സമദ് വി.പി നൂഞ്ഞേരി, ഹംസ ഹാജി കമ്പിൽ,ശിഹാബ് കെ.ടി ,ആലിക്കുട്ടി ഹാജി സംബന്ധിച്ചു.ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ സ്വാഗതവും ഹസനവി ഫാറൂഖ് ഹുദവി നന്ദിയും പറഞ്ഞു.

Previous Post Next Post