സിആർസി മുല്ലക്കൊടിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കണ്ണൂർ - കാസർഗോഡ് ജില്ലാതല വടംവലി മത്സരം ; റെഡ് ഫൈറ്റേഴ്സ് മൊകേരി ജേതാക്കളായി


മുല്ലക്കൊടി :- സിആർസി മുല്ലക്കൊടിയുടെ ആഭിമുഖ്യത്തിൽ മുല്ലക്കൊടിയിൽ കണ്ണൂർ - കാസർഗോഡ് ജില്ലാ വടംവലി മത്സരം സംഘടിപ്പിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ റെഡ് ഫൈറ്റേഴ്സ് മൊകേരി ജേതാക്കളായി. യുവധാര നടുവിൽ, റെഡ് സ്റ്റാർ വടുവൻകുളം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായി. കണ്ണൂർ ജില്ലാ വടംവലി അസോസിയേഷന്റെ നിയന്ത്രണത്തിൽ നടന്ന മത്സരങ്ങൾ പഞ്ചായത്ത് മെമ്പർ എം.അസൈനാറിൻ്റെ അധ്യക്ഷതയിൽ സി.പി.ഐ.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. 

ഇൻ്റർനാഷണൽ മാസ്റ്റേർസ് അത് ലറ്റിക് ചാംപ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയ പി.പി ശ്രീധരനെയും ദേശീയ പവർ ലിഫ്റ്റിംഗ് ചാംപ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ഉമൈറ അഷറഫിനെയും ചടങ്ങിൽ വെച്ച് ആദരിച്ചു. വിജയികൾക്ക് സിപിഐഎം മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ സമ്മാനദാനം നടത്തി. സംഘാടക സമിതി കൺവീനർ കെ.ഉത്തമൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ടി രാമചന്ദ്രൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.രവി മാസ്റ്റർ, കെ.ദാമോദരൻ, കെ.സി മഹേശൻ മാസ്റ്റർ, തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post