കണ്ണൂർ മേലേ ചൊവ്വയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

 



കണ്ണൂർ:-ദേശീയപാതയിൽ മേലെചൊവ്വയ്ക്ക് സമീപം ബൈക്ക് ഡിവൈഡറിൽ ഇടിച്ച് റോഡി ലേക്ക് വീണ യുവാക്കൾ ലോറി കയറി മരിച്ചു. പാപ്പിനിശ്ശേരി ലിജ്‌മ റോഡ് വി.പി. ഹൗസിൽ വി.പി. സമദ് (22), പാപ്പിനിശ്ശേരി പഴഞ്ചിറ പള്ളിക്ക് സമീപ ത്തെ കുറ്റിപ്പള്ളിക്കകത്ത് വീട്ടിൽ കെ.പി. റിഷാദ് (29) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി എട്ടുമണി യോടെയായിരുന്നു അപകടം. ചൊവ്വ ഭാഗത്തുള്ള ടർഫിൽ കളി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയാ യിരുന്നു. ഇരുവരും സഞ്ചരിച്ച ബൈക്ക് മേലെചൊവ്വ ഗോപു നന്തിലത്ത് ജി മാർട്ടിന് സമീപത്തു വെച്ച് നിയന്ത്രണംതെറ്റി ഡിവൈ ഡറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ എതിർവശത്തെ റോഡിലേക്ക് വീണ യുവാക്കളുടെ ദേഹത്ത് തലശ്ശേരി ഭാഗത്തേക്ക് പോ വുകയായിരുന്ന ലോറി കയറി ഇറങ്ങുകയായിരുന്നു. 

നാട്ടുകാർ ഉടൻ ഇരുവരെയും ആശുപത്രി യിൽ എത്തിച്ചെങ്കിലും മരിച്ചു. വി.പി. മുസ്തഫയുടെയും പരേതയായ സമീനയുടെയും മകനാണ് സമദ്. കൊയിലാണ്ടി നന്തിയിലെ അറബിക് കോളേജ് വിദ്യാർഥിയാണ്. സഹോദരൻ: നാഫി. അബ്ദുള്ളയുടെയും അഫ്‌സത്തി ന്റെയും മകനാണ് റിഷാദ്. ഫ്ലി പ്കാർട്ടിന്റെ വിതരണത്തൊഴിലാളി യാണ്. സഹോദരങ്ങൾ: അഫ്സദ്, ഫസീല, അഫ്‌താബ്. ഇരുവരു ടെയും മൃതദേഹം ജില്ലാ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. കബറടക്കം ചൊവ്വാഴ്ച.

Previous Post Next Post