പുതുവർഷ സമ്മാനമായി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡിൽ സ്ട്രീറ്റ്‌ ലൈറ്റുകൾ സ്ഥാപിച്ചു


കുറ്റ്യാട്ടൂർ :- പുതുവർഷസമ്മാനമായി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡിൽ വാർഡ്‌ മെമ്പറുടെ നേതൃത്വത്തിൽ സ്ട്രീറ്റ്‌ ലൈറ്റുകൾ സ്ഥാപിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി സ്ട്രീറ്റ് ലൈറ്റ് ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡിന്റെ വിവിധ ഭാഗങ്ങളിലായി 25 ഓളം ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

പി.വി ലക്ഷ്മണൻ മാസ്‌റ്റർ, എം.വി കുഞ്ഞിരാമൻ മാസ്‌റ്റർ, ടി.ഒ നാരായണൻ കുട്ടി, അഷറഫ്‌ ഹാജി,  ഗിരീഷ് എം.എം, വിനോദ് മാസ്‌റ്റർ,  കേശവൻ നമ്പൂതിരി,  സാവിത്രി അമ്മ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ പി.ബിജു സ്വാഗതവും പി.വി കരുണാകരൻ നന്ദിയും പറഞ്ഞു. ഉദ്ഘാടന വേളയിൽ പടക്കം പൊട്ടിച്ചും പായസ വിതരണം നടത്തിയും ആഘോഷിച്ചു.





Previous Post Next Post