പ്രശസ്ത എഴുത്തുകാരി കെ.ബി ശ്രീദേവി അന്തരിച്ചു


കൊച്ചി : പ്രശസ്ത എഴുത്തുകാരി കെ.ബി ശ്രീദേവി (84) അന്തരിച്ചു. തൃപ്പൂണിത്തുറയിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നമ്പൂതിരി സമുദായത്തിലെ സ്ത്രീ ജിവിതങ്ങളെപ്പറ്റിയും ഇന്ത്യൻ മിതോളജി കേന്ദ്രീകരിച്ച് കുട്ടികൾക്കായി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. യജ്ഞം, അഗ്നിഹോത്രം, പറയി പെറ്റ പന്തിരുകുലം എന്നിവയാണ് പ്രധാന കൃതികൾ. 

Previous Post Next Post