തിരുവനന്തപുരം : സംസ്ഥാന കായിക വകുപ്പ് നാല് ദിവസമായി സംഘടിപ്പിച്ച രാജ്യാന്തര സ്‌പോട്‌സ് സമ്മിറ്റ് കേരളത്തിന്റെയും രാജ്യത്തിന്റെയും കായിക മേഖലയ്ക്ക് കുതിക്കാനുള്ള ഊര്‍ജ്ജം പകര്‍ന്നു നല്‍കികൊണ്ട് സമാപിച്ചു. രാജ്യത്തും വിദേശത്തുമുള്ള വിദഗ്ധരും അക്കാദമികളും താരങ്ങളും ഉച്ചകോടിയുടെ ഭാഗമായി.
രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു ഉച്ചകോടി സംഘടിപ്പിക്കുന്നതും അത് വലിയ വിജയമായി മാറുന്നതും. അതുകൊണ്ട് എല്ലാ കൊല്ലവും ഉച്ചകോടി നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് കായിക മന്ത്രി വ്യക്തമാക്കി. പകരം ഇത്തവണത്തെ ഉച്ചകോടിയില്‍ നിന്ന് ഉരുത്തിരിഞ്ഞ കാര്യങ്ങളും സമര്‍പ്പിച്ച പദ്ധതികളും നിക്ഷേപമുള്ള പ്രോജക്ടുകളും യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം.
കേരളത്തില്‍ പെണ്‍കുട്ടികള്‍ക്കുള്ള ഫുട്‌ബോള്‍ അക്കാദമി തുടങ്ങുമെന്ന് ഇറ്റാലിയന്‍ ക്ലബായ എ.സി മിലാന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ആല്‍ബെര്‍ട്ടോ ലെക്കാന്‍ഡേല അറിയിച്ചു. 2022ലാണ് എ.സി മിലാന്‍ സംസ്ഥാനത്ത് അക്കാദമി ആരംഭിച്ചത്. കോഴിക്കോട് അഞ്ചും മലപ്പുറത്ത് മൂന്നും എറണാകുളത്ത് നാലും കേന്ദ്രങ്ങള്‍ നിലവിലുണ്ട്. മൊത്തം 600 കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു. കെ.എഫ്.എ യൂത്ത് ലീഗില്‍ ഇവിടങ്ങളിലെ കുട്ടികള്‍ മത്സരിച്ചിരുന്നു. കഴിഞ്ഞ ജൂലായില്‍ ബാംഗ്ലൂരിലും ടൂര്‍ണമെന്റിന് പോയി. കേരളത്തില്‍ നിന്നുള്ള കുട്ടികളെ ഇറ്റലിയിലും പരിശീലനത്തിന് കൊണ്ടുപോയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍കുട്ടികള്‍ക്ക് പ്രാദേശികമായി പരിശീലനം നല്‍കുകയും അവരെ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും നോവ അക്കാദമി അറിയിച്ചു. ഫിഫ നിലവാരത്തിലുള്ള സ്റ്റേഡിയവും ടര്‍ഫും ഉള്ള റസിഡന്‍ഷ്യല്‍ അക്കാദമി ആരംഭിക്കും. സ്‌പോട്‌സ് കോംപ്ലക്‌സ്, പരിശീലകര്‍ക്കുള്ള പരിശീലനകേന്ദ്രം, ഫുട്‌ബോള്‍ ക്ലബ് എന്നിവ അടങ്ങിയ അക്കാദമി മലപ്പുറത്ത് തുടങ്ങും. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം യു.ഷറഫലിയുടെ സ്വപ്‌നപദ്ധതിയാണിത്.