സ്നേഹോപഹാരം നൽകിക്കൊണ്ട് സ്‌കൂളിൽ നിന്ന് പടിയിറങ്ങുന്നു ; അരോളി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകൻ മാതൃകയായി


അരോളി :-  വിദ്യാലയത്തിൽ നിന്നും പടിയിറങ്ങുമ്പോൾ കുറച്ചു കാലമെങ്കിലും അധ്യയനം നടത്തിയ വിദ്യാലയത്തിൽ സ്നേഹോപഹാരം സമർപ്പിച്ച് മാതൃകയായി മുൻ ബ്ലോക്ക് പ്രോജക്ട് കോ ഓഡിനേറ്ററായ ശിവദാസൻ മാസ്റ്റർ. അരോളി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മുറ്റത്ത് ഒരു തുറന്ന ലൈബ്രറിയും നാല്പതോളം കുട്ടികൾക്ക് പ്രവർത്തനങ്ങളിലേർപ്പെടാൻ ഇരിപ്പിടവുമായി തണലിടം ഒരുക്കിയിരിക്കയാണ്.

അധ്യാപന ജീവിതത്തിൽ ഭൂരിഭാഗവും സർവ്വശിക്ഷ അഭിയാന്റെ ഭാഗമായി ട്രയിനറും BPO യുമായി പ്രവർത്തിച്ച ഇദ്ദേഹം ചിറക്കൽ പുതിയതെരു സ്വദേശിയാണ്. തണലിടവും ലൈബ്രറിയും ലൈബ്രറി പ്രവർത്തകനായ ബിനോയ് മാത്യു കുട്ടികൾക്ക് തുറന്നു കൊടുത്തു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് അജയകുമാർ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ രഞ്ജിത്, ഹെഡ്മിസ്ട്രസ്സ്  റീമ, എം.മനോജ് തുടങ്ങിയവർ സംസാരിച്ചു. 
Previous Post Next Post