കേരള ഫോക്‌ലോർ അക്കാദമി യുവപ്രതിഭ പുരസ്കാര നേട്ടത്തിൽ മയ്യിൽ സ്വദേശി ശരത് കൃഷ്ണൻ


മയ്യിൽ :- കേരള ഫോക്‌ലോർ അക്കാദമി യുവപ്രതിഭ പുരസ്കാരം നേടി മയ്യിൽ പൊറോളം സ്വദേശി ഒ.ശരത് കൃഷ്ണൻ. മയ്യിൽ അഥീന നാടക നാട്ടറിവ് വീട്ടിലെ നാടൻ പാട്ട് കലാകാരനും പ്രോഗ്രാം കോ-ഓർഡിനേറ്ററും പരിശീലകനും ആണ്.

പത്ത് വർഷത്തിലേറെയായി നാടൻപാട്ട് കലാരംഗത്ത് പ്രവർത്തിച്ചു വരുന്നു. കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ പരിപാടി അവതരിപ്പിക്കുകയും, മണ്മറഞ്ഞു കൊണ്ടിരിക്കുന്ന തനത് നാടൻകലകളും, പാട്ടുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുകയും, വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും പ്രചരിപ്പിക്കുകയും ചെയ്തു വരുന്നു. കേരള ഫോക്ലോർ അക്കാദമി 2022ലെ യുവപ്രതിഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട് .

Previous Post Next Post