പയ്യന്നൂർ :- ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം എന്ന മുദ്രാവാക്യമുയർത്തി ജില്ലാ മുസ്ലിം ലീഗ് നടത്തുന്ന ദേശരക്ഷായാത്ര ഇന്ന് 4 മണിക്ക് ഗാന്ധി പാർക്കിൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ജാഥാ ലീഡർ ജില്ലാ പ്രസിഡൻ്റ് അബ്ദുൾ കരീം ചേലേരി പതാക ഏറ്റുവാങ്ങും. സംസ്ഥാന വൈസ് പ്രസിഡന്റ്റ് അബ്‌ദുൽ റഹ്‌മാൻ കല്ലായി അധ്യക്ഷത വഹിക്കും.
മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തും. നാളെ രാവിലെ ഉളിയത്തുകടവ് ഉപ്പ് സത്യഗ്രഹ സ്‌മാരകത്തിൽ നടക്കുന്ന ഭരണഘടന പ്രതിജ്ഞയ്ക്ക് ശേഷം പുളിങ്ങോത്തു നിന്ന് ജാഥ പ്രയാണം തുടങ്ങും. 10.30ന് പാടിച്ചാൽ, 3ന് മാതമംഗലം, 4ന് കാങ്കോൽ, 6ന് പാലക്കോട് സമാപിക്കും. സമാപന യോഗത്തിൽ സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം പ്രസംഗിക്കും.