കൊളച്ചേരി :- പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെയും, പി.എച്ച്.സി കൊളച്ചേരിയുടെയും, മറ്റ് സന്നദ്ധ സംഘടനയുടെയും സഹകരണത്തോടെ സാന്ത്വന പരിചരണ ദിനാചരണം കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജ് റിസോർട്ടിൽ വെച്ച് നടന്നു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജിമയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.