എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ മയ്യിലിന്റെ നേതൃത്വത്തിൽ മയ്യിൽ യുദ്ധസ്മാരകത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു


മയ്യിൽ :- എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ (ESWA) മയ്യിലിന്റെ നേതൃത്വത്തിൽ മയ്യിൽ യുദ്ധസ്മാരകത്തിൽ 26/1/2024 ന് രാവിലെ 9.00 മണിക്ക് രാജ്യത്തിൻറെ 75 ആമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ആഘോഷിച്ചു.മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി MV അജിത മുഖ്യ അതിഥിയായിരുന്നു.ESWA പ്രസിഡണ്ട് രാധാകൃഷ്ണൻ T V ദേശീയ പതാക ഉയർത്തി. ദേശീയ ഗാനത്തിനുശേഷം അമർജവാൻ ജ്യോതി ജ്വലിപ്പിച്ച് വീരനാരി ശ്രീമതി റീന (W/O Late - ഹവിൽദാർ അനിൽകുമാർ) ചടങ്ങിന് പ്രാരംഭം കുറിച്ചു.



മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  അജിത ആദ്യ പുഷ്പചക്രം അർപ്പിച്ചുകൊണ്ട് രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീര സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് വാർഡ് മെമ്പർ E M സുരേഷ് ബാബു, ESWA പ്രസിഡൻറ് രാധാകൃഷ്ണൻ T V , DSC സെൻ്റർ പ്രതിനിധി, 31 NCC Bn , ടീം കണ്ണൂർ സോൾജിയേഴ്സ്,ടീം കണ്ണൂർ വാരിയേഴ്സ്, വിവിധ Ex- സർവീസ് മെൻ സംഘടനകളായ -Ex - സർവ്വീസ് ലീഗ് മലപ്പട്ടം, Ex സർവീസ് സെൽഫ് ഹെൽപ്പ് സൊസൈറ്റി മലപ്പട്ടം, വെറ്ററൻസ് വെൽഫെയർ അസോസിയേഷൻ പട്ടാന്നൂർ ,ഇടൂഴി ആയുർവേദ ആശുപത്രി,ലയൺസ് ക്ലബ് മയ്യിൽ, ACE ബിൽഡേഴ്സ് മയ്യിൽ,ലെൻസ്ഫെഡ് കൊളച്ചേരി,പവർ ക്രിക്കറ്റ് ക്ലബ്, വിവിധ രാഷ്ട്രീയ പാർട്ടികളായ - CPIM , INC, CPI ,BJP, INML പ്രാദേശിക പ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ,യങ് ചാലഞ്ചേഴ്സ് ക്ലബ്ബ് മയ്യിൽ, CRC വായനശാല മയ്യിൽ,കവിളിയോട്ടു വായനശാല, വള്ളിയോട്ടു വായനശാല , ദേവിക ടീഷോപ്പ് ,മദീന കൂൾ പാലസ്, തുടങ്ങി 29 ഓളം പുഷ്പചക്രങ്ങളും , മുഴുവൻ രാജ്യസ്നേഹികളായ നാട്ടുകാരുടെ പുഷ്പാർച്ചനയും നടന്നു.

തുടർന്ന് മധുരപലഹാര വിതരണവും ശേഷം മയ്യിൽ സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ - മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് വേണ്ടി മെമ്പർ ഇ എം സുരേഷ് ബാബു റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് സംസാരിച്ചു.പ്രസിഡണ്ട് രാധാകൃഷ്ണൻ T V യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സെക്രട്ടറി മോഹനൻ കാരക്കീൽ സ്വാഗതവും,രക്ഷാധികാരി K വെങ്കിട്ടരാമൻ, K ബാലകൃഷ്ണൻ (KSSP U),ACE ബിൽഡേഴ്സ് ഉടമ പണ്ണേരി ബാബു, T പവിത്രൻ, മുതിർന്ന മെമ്പർ A K നാരായണൻ, E K നാരായണൻ,രജിത്ത് K , P V പത്മിനി,ഓമന കണ്ടക്കൈ , PCP പുരുഷോത്തമൻ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. ചടങ്ങിൽ കണ്ണൂർ DSC സെന്ററിലെ സ്പെഷ്യൽ ഗാർഡുകളുടെയും , മയ്യിൽ IMNSGSS ലെ NCC കാഡറ്റുകളുടെയും സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.



Previous Post Next Post