മയ്യിൽ:- പറശിനിക്കടവ് പാലത്തിൽ അറ്റകുറ്റപ്പണികൾ അവസാന ഘട്ടത്തിൽ. ഒന്നര മാസത്തിലേറെയായി പൂർണ മായി അടച്ചിട്ടിരിക്കുകയാണ് പാലം. പാലം അടച്ചിട്ടതോടെ ഇരുഭാഗത്തും ഉള്ളവർ ഏറെ യാത്രാ ക്ലേശം അനുഭവിച്ചിരുന്നു. 1997ൽ ആണ് മയ്യിൽ പഞ്ചായത്തിനെയും ആന്തൂർ നഗരസ ഭയെയും ബന്ധിപ്പിക്കുന്ന പാലത്തിലൂടെ ഗതാഗതം ആരംഭിച്ചത്.
പാലത്തിന്റെ ശോചനീയാവസ്ഥ കാരണം ഇതുവഴിയുള്ള യാത്ര വലിയ ബുദ്ധിമുട്ടായിമാ റിയതോടെ ജനങ്ങളുടെയും വി വിധ സംഘടനകളുടെയും നിരന്തര ആവശ്യപ്രകാരമാണ് നവീകരണത്തിനായി 81ലക്ഷം രൂപ അനുവദിച്ചത്. ജലസേചന വകുപ്പിന്റെ കീഴിലുള്ള പറശിനിക്കട വ് അക്വടെറ്റ് കം ബ്രിഡിന് 456 മീറ്റർ നീളമാണുള്ളത്.
19 സ്പാനുകളുള്ള പാലം എക്സ്പാൻഷൻ ജോയിന്റുകൾ ഇല്ലാതെ യാണ് നിർമിച്ചത്. 18ഷൻ ജോയിന്റുകൾ പുതുതായി നിർമിക്കേണ്ടി വന്നതോടെയാണ് അറ്റകുറ്റപണി ഒന്നര മാ സത്തോളം നീണ്ടുപോയത്. പുതിയ എക്സ്‌പാൻഷൻ ജോ യിൻ്റുകൾക്കിടയിൽ ഹൈഗ്രേഡ് താർ ഉപയോഗിച്ച് മാസ്റ്റിക് അസ്വാൾട്ട് പ്രവർത്തിയും കൈ വരി പുനർ നിർമാണവും പൂർ ത്തിയായി. പാലത്തിൻറെ ഉപ രിതലത്തിൽ മെക്കാഡം ടാറിങ് തിങ്കളാഴ്ചയോടെ പൂർത്തിയാക്കി ബുധനാഴ്ച പാലത്തിലൂടെയുള്ള ഗതാഗതം പുനഃരാരംഭിക്കാനാ കുമെന്നാണ് പ്രതീക്ഷിക്കുന്നത്.