നറാത്ത് :- കാട്ടാമ്പളളി മുതൽ നാറാത്ത് വരെ വർഷങ്ങളായി നിരന്തരം വാഹനങ്ങൾ പദ്ധതിക്കുണ്ടിലേക്ക് വീണ് അപകടങ്ങൾ ഉണ്ടാകുന്നത് തടയുന്നതിന് വേണ്ടി കാട്ടാമ്പളളി മുതൽ നാറാത്ത് വരെ റോഡിനിരുവശത്തും ഉറപ്പുള്ള കൈവരികൾ നിർമ്മിക്കണമെന്നവശ്യപ്പെട്ട് കൊണ്ട് PWD എഞ്ചിനീയർക്ക് നിവേദനം നൽകി.
കോൺഗ്രസ്സ് ചിറക്കൽ ബ്ലോക്ക് കമ്മിറ്റി അംഗം മനീഷ് കണ്ണോത്ത്, ചിറക്കൽ നോർത്ത് മണ്ഡലം പ്രസിഡന്റ് കെ.ബാബു, യൂത്ത് കോൺഗ്രസ്സ് അഴീക്കോട് ബ്ലോക്ക് ജ:സെക്രട്ടറി വി.പി ഷരീക്, തുടങ്ങിയവർ നേതൃത്വം നൽകി.