കയരളം നോർത്ത് എ.എൽ.പി. സ്കൂൾ വിദ്യാർഥികൾ തയ്യാറാക്കിയ 'കുട്ടി കാഴ്ചകൾ' പ്രകാശനം ചെയ്തു

 


മയ്യിൽ:-സമഗ്ര ശിക്ഷ കേരള നടപ്പിലാക്കിയ സംയുക്ത ഡയറി എഴുത്തിന്റെ ഭാഗമായി കയരളം നോർത്ത് എ.എൽ.പി. സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസിലെ വിദ്യാർഥികൾ തയ്യാറാക്കിയ 'കുട്ടി കാഴ്ചകൾ' പ്രകാശനം ചെയ്തു. കുട്ടികൾ അവരുടെ ദൈനംദിന അനുഭവങ്ങളും കാഴ്ചകളും ചിത്രങ്ങൾ സഹിതമാണ് ഡയറി രൂപത്തിൽ അവതരിപ്പിച്ചത്. അധ്യാപകരായ എം പി നവ്യ, കെ പി ഷഹീമ എന്നിവർ നേതൃത്വം നൽകി. 'കുട്ടി കാഴ്ചകൾ' പ്രധാനധ്യാപിക എം ഗീത ടീച്ചർക്ക് നൽകിക്കൊണ്ട് പിടിഎ പ്രസിഡന്റ് ടി പി പ്രശാന്ത് പ്രകാശനം ചെയ്തു. https://online.fliphtml5.com/vltzn/txfc/ എന്ന ലിങ്കിൽ ഡയറിയുടെ ഓൺലൈൻ പതിപ്പ് ലഭ്യമാണ്.

Previous Post Next Post