ദുബൈ :- നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോർട്ട് അനുസരിച്ച് അനുസരിച്ച് യുഎഇയിലുടനീളമുള്ള ആകാശം ഭാഗികമായി മേഘാവൃതമോ ചിലപ്പോൾ മേഘാവൃതമോ ആയിരിക്കും. പകൽ സമയത്ത് മഴയ്ക്ക് സാധ്യതയുണ്ട്, പ്രത്യേകിച്ച് തീരദേശ, വടക്കൻ പ്രദേശങ്ങളായ ദുബായ്, ഷാർജ, അജ്മാൻ, റാസൽ ഖൈമ എന്നിവിടങ്ങളിൽ. ഇന്ന് രാവിലെ അബുദാബിയിലെ അൽ റസീൻ, അൽ ഫലാഹ്, അൽ ഐൻ, ദുബായിലെ ഹത്ത, ഫുജൈറ എന്നിവിടങ്ങളിലും മഴ പെയ്തിരുന്നു. പരമാവധി താപനില 28 ഡിഗ്രി സെൽഷ്യസിലും കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസിലും കുറയാം. ദുബായിൽ ഇപ്പോൾ 21 ഡിഗ്രി സെൽഷ്യസാണ്.
മണിക്കൂറിൽ 15-25 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചിലപ്പോൾ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലും എത്താം. ഉൾപ്രദേശങ്ങളിൽ രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ആപേക്ഷിക ഈർപ്പം വർദ്ധിച്ചേക്കാം. പരമാവധി ഈർപ്പം 90 ശതമാനത്തിൽ എത്തുയേക്കും. അറേബ്യൻ ഗൾഫ് കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും ചില സമയങ്ങളിൽ ഒമാൻ കടലും പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.