കൊളച്ചേരി :- കോൺഗ്രസ് നേതാവും മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല & ഗ്രന്ഥാലയം സ്ഥാപക സെക്രട്ടറിയുമായിരുന്ന സി.കൃഷ്ണൻ നായരുടെ രണ്ടാം ചരമവാർഷികം പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി ആചരിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് എം.അനന്തൻ മാസ്റ്റർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു.
ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, ചേലേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.കെ സുകുമാരൻ , പി.കെ രഘുനാഥൻ, കെ.ഭാസ്കരൻ ,കെ.രാകേഷ്, എം.രജീഷ് എന്നിവർ സംസാരിച്ചു.