നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു ; സ്ഥാപനത്തിന് പിഴ


കമ്പിൽ :- ശുചിത്വമാലിന്യ സംസ്ക്കരണ മേഖലയിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നാറാത്ത് പഞ്ചായത്ത് അധികൃതരുമായി ചേർന്ന് നടത്തിയ പരിശോധനയിൽ കമ്പിൽ ടിസി ഗേറ്റിന് സമീപത്തെ എ റ്റു സെഡ് എന്ന മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്ന് നിരോധിത ഉൽപന്നങ്ങളുടെ ശേഖരം പിടിച്ചെടുത്തു. പ്ലാസ്റ്റിക് ക്യാരിബാഗുകൾ, തെർമോകോൾ പ്ലേറ്റുകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. 

ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിക്കാതെ കൂട്ടിയിട്ടതായും സ്ക്വാഡ് കണ്ടെത്തി. സ്ഥാപനത്തിന് പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ സ്ക്വാഡ് നാറാത്ത് പഞ്ചായത്തിന് നിർദേശം നൽകി. പരിശോധനയിൽ എൻഫോഴ്സ്മെന്റ് സ്കാഡ് ലീഡർ ഇ.പി.സുധീഷ്, സ്ക്വാഡ് അംഗം ഷരീകുൽ അൻസാർ, സുമേഷ് ഇ.കെ., പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അനുഷ്മ.പി എന്നിവർ പങ്കെടുത്തു.

Previous Post Next Post