കൊളച്ചേരി എ.യു.പി സ്കൂൾ ദ്വിദിന സഹവാസ ക്യാമ്പ് 'നമ്മളിടം' നാളെയും മറ്റന്നാളും


കൊളച്ചേരി :- കൊളച്ചേരി എ.യു.പി സ്കൂൾ ദ്വിദിന സഹവാസ ക്യാമ്പ് 'നമ്മളിടം' ജനുവരി 25, 26 തീയ്യതികളിൽ നടക്കും. 2.30 ന് രജിസ്ട്രേഷൻ ആരംഭിക്കും 3.00 മണിക്ക് വാർഡ് മെമ്പർ സമീറ സി.വി യുടെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ് സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  ജാൻസി ജോൺ മുഖ്യാഥിതിയാകും. തുടർന്ന് വിദഗ്ദ്ധരുടെ ക്ലാസ്സുകളും വിവിധ പരിപാടികളും. വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ക്യാമ്പിന് സമാപനമാകും.

Previous Post Next Post