കണ്ണൂർ:- കണ്ണൂർ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ലോയേഴ്സ് കോൺഗ്രസ് നേതൃത്വം നൽകുന്ന പാനൽ മുഴുവൻ മേജർ സീറ്റുകളിലും വിജയക്കൊടി പാറിച്ചു. രണ്ട് എക്സിക്യൂട്ടീവ് സീറ്റുകളിൽ മാത്രമാണ് ലോയേഴ്സ് യൂണിയന് വിജയിക്കാൻ കഴിഞ്ഞത്.
പ്രസിഡന്റ് അഡ്വ. കസ്തൂരി ദേവൻ, സെക്രട്ടറി അഡ്വ.ജി .വി. പങ്കജാക്ഷൻ, ജോയിന്റ് സെക്രട്ടറി അഡ്വ.വിനോദ് ഭട്ടതിരിപ്പാട്, വൈസ് പ്രസിഡണ്ട് അഡ്വ.ബാബുരാജൻ കോലാറത്ത്, ട്രഷറർ അഡ്വ. മുഹമ്മദ് ഫൗസ്,ലേഡി ജോയിൻ സെക്രട്ടറി അഡ്വ.രീഷ്മ എ.എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളായി അഡ്വ. ബാലകൃഷ്ണൻ എം, അഡ്വ. പ്രീത ടി, അഡ്വ. പ്രസാദ് എം കെ, അഡ്വ.നിതിൻ സി എച്ച്, അഡ്വ.സിമ്മി പി എന്നിവർ ലോയേഴ്സ് കോൺഗ്രസ് പാനലിൽ നിന്നും വിജയിച്ചു.
എക്സിക്യുട്ടീവ് പാനലലിലേക്ക് അഡ്വ.ഷീന പി, അഡ്വ. വിഷ്ണുജിത്ത് എന്നിവർക്കാണ് ലോയേഴ്സ് യൂണിയൻ പാനലിൽ നിന്നും വിജയിക്കാനായത്.