തിരുവനന്തപുരം :- സർക്കാർ ആശുപത്രികളിലെ അവശ്യമരുന്നുപട്ടികയിൽ വൈറസ് രോഗവാഹകരെ കണ്ടെത്താൻ സഹായിക്കുന്ന ഒമ്പത് ടെസ്റ്റ് കിറ്റുകൾക്കൂടി ഉൾപ്പെടുത്തി. വൈറസ് വഴിയുള്ള പകർച്ചവ്യാധികളുടെ എണ്ണത്തിലുണ്ടായ വർധനയും സർക്കാർ ആശുപത്രികളിൽ കിറ്റുകൾക്ക് അടിക്കടിയുണ്ടാകുന്ന ക്ഷാമവും പരിഗണിച്ചാണ് ആരോഗ്യവകുപ്പ് നടപടി.
സ്രവം, പ്ലാസ്മ എന്നിവയുടെ പരിശോധനയിലൂടെ മനുഷ്യശരീരത്തിൽ ഹെപ്പറ്റൈറ്റിസ് രോഗാണുവിനെ പ്രതിരോധിക്കുന്നതിനുള്ള ഘടകങ്ങളുടെ സാന്നിധ്യം കണ്ടെത്താനുള്ള ആൻ്റി എച്ച്.എ.വി. ഐ.ജി.എം. എലിസ കിറ്റ്, ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധഘടക ങ്ങളുടെ സാന്നിധ്യം പരിശോധി ക്കാനുള്ള എച്ച്.ബി.എസ്.എ.ജി. എലിസ കിറ്റ് എന്നിവയ്ക്കുപുറമേ രണ്ട് വിഭാഗത്തിലെയും ദ്രുതപരി ശോധനാകിറ്റുകളും (റാപ്പിഡ് കിറ്റ്) അവശ്യമരുന്നുപട്ടികയിൽ ഉൾപ്പെടുത്തി. രോഗബാധിതരായവരിലെ അണുപ്രതിരോധഘടകങ്ങളുടെ അളവ് നിർണയിക്കുന്നതിനുള്ള എച്ച്.ബി.സി. ഐ.ജി.എം. (ഹെപ്പറ്റൈറ്റിസ് ബി കോർ) ആൻ്റി ബോഡി എലിസ കിറ്റും പുതിയ പട്ടികയിലെ അവശ്യമരുന്ന് വിഭാ ഗത്തിലുണ്ട്.
വൈറസ് പരിശോധനാവിഭാഗത്തിലുൾപ്പെട്ട ആന്റി എച്ച്.സി.വി. ആൻറി ബോഡി എലിസ പരിശോധനാകിറ്റ്, ആൻറി എച്ച്.ഇ. വി. ഐ.ജി.എം. ആൻ്റിബോഡി എലിസ എന്നീ കിറ്റുകളും ഇവയു lടെ ദ്രുതപരിശോധനാകിറ്റുകളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറി ആർ. സുഭാഷ് അറിയിച്ചു. വിതരണച്ചുമതല മെഡിക്കൽ സർവീസ് കോർപ്പറേഷനാണ്. സംസ്ഥാനത്തെ പരിശോധനാ സൗകര്യമുള്ള മുഴുവൻ സർക്കാർ, ആശുപത്രികളിലേക്കും കിറ്റുകളെത്തിക്കുന്നതിന് സംസ്ഥാന മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഉടൻ ദർഘാസ് ക്ഷണിക്കുമെന്നും അധികൃതർ പറഞ്ഞു.