പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് മർകസുൽ ഇർഷാദിയ്യ സീക്യൂ സഹ്റ ഫെസ്റ്റ് ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പള്ളിപ്പറമ്പ് ഇർഷാദിയ്യയിൽ നടക്കും. നസീർ സഖാഫി സഖാഫിയുടെ അധ്യക്ഷതയിൽ എം.എം സഅദി പാലത്തുങ്കര തങ്ങൾ ഉദഘടനം നിർവ്വഹിക്കും.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാലസുബ്രഹ്മണ്യൻ, പള്ളിപ്പറമ്പ് വാർഡ് മെമ്പർ കെ.അഷ്റഫ് ,എസ് വൈ എസ് ജില്ലാ സെക്രട്ടറി അംജാദ് മാസ്റ്റർ, പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് എ.പി അമീർ, മുസ്ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി കെ.കെ മുസ്തഫ, സി പി എം ബ്രാഞ്ച് സെക്രട്ടറി സി.സജിത്ത്, ടി.വി അബ്ദുൽ ഖാദർ, എന്നിവർ സംബന്ധിക്കും. സി.എം മുസ്തഫ ഹാജി സർട്ടിഫിക്കറ്റ് വിതരണവും, കെ.എൻ യൂസഫ് സമ്മാനവിതരണവും നടത്തും അഷ്റഫ് ചേലേരി കീ നോട്ട് അവതരിപ്പിക്കും. കെ.കെ അബ്ദുറഹ്മാൻ ഹാജി നന്ദിയും പറയും.