കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തിക്കൊണ്ട് വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ കെ.വി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എം.സജിമ, മെമ്പർമാരായ അബ്ദുൽ സലാം, റാസിന, സമീറ, നാരായണൻ, ഗീത, സീമ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഐ.സി.ഡി. എസ് സൂപ്പർ വൈസർ ഷൈലജ സ്വാഗതവും പ്രേമ ടീച്ചർ നന്ദിയും പറഞ്ഞു.