മയ്യിൽ :- മയ്യിൽ എ.എൽ പി സ്കൂൾ പഠനയാത്രയുമായി ബന്ധപ്പെട്ട് 96 കുട്ടികൾ എഴുതി തയ്യാറാക്കിയ യാത്രാ വിവരണങ്ങളുടെ പുസ്തക പ്രകാശനം സംഘടിപ്പിച്ചു. പുസ്തക പ്രകാശനവും മികച്ച രീതിയിൽ തയ്യാറാക്കിയ കുട്ടികൾക്കുള്ള സമ്മാന വിതരണവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.വി ഓമന നിർവഹിച്ചു. പ്രധാനധ്യാപകൻ ഇ.കെ സുനീഷ് അധ്യക്ഷത വഹിച്ചു.
വി.പി രാഗിണി, കെ.സി നൗഫൽ,ലിജി പി.വി , ബി കെ വിജേഷ് എന്നിവർ സംസാരിച്ചു. പി.കെ ഷീന സ്വാഗതവും റിനി വത്സരാജ് നന്ദിയും പറഞ്ഞു.