'ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന' ; DYFI സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന്
തിരുവനന്തപുരം :- കേന്ദ്രസർക്കാരിനെതിരേ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ശനിയാഴ്ച വൈകീട്ട് നടക്കും. കാസർകോട് റെയിൽവേ സ്റ്റേഷനുമുന്നിൽനിന്ന് ദേശീയപാതയിലൂടെ തിരുവനന്തപുരം രാജ്ഭവന് മുന്നിൽ വരെയാണ് ചങ്ങല തീർക്കുന്നത്. യുവജനങ്ങൾക്കൊപ്പം വിവിധ ട്രേഡ് യൂണിയനുകൾ, തൊഴിലാളിസംഘടനകൾ, വിദ്യാർഥിസംഘടനകൾ എന്നിവയും അണിചേരും. വൈകീട്ട് അഞ്ചിന് കൈകോർത്ത് പ്രതിജ്ഞയെടുത്തശേഷം പ്രധാനകേന്ദ്രങ്ങളിലെല്ലാം പൊതുസമ്മേളനങ്ങളും നടക്കും.