കണ്ണാടിപ്പറമ്പ്:- എസ്.കെ.എസ്.എസ്.എഫ് ഹസനാത്ത് യൂണിറ്റിന് കീഴില്‍ ത്വലബ ജാലിക സംഘടിപ്പിച്ചു. രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതലെന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ വര്‍ഷന്തോറും ജില്ല കേന്ദ്രങ്ങളില്‍ നടത്തിവരാറുള്ള മനുഷ്യജാലികയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപ്പിച്ചു കൊണ്ടാണ് എസ്.കെ.എസ്.എസ്.എഫ് ഹസനാത്ത് യൂണിറ്റിന്റെ കീഴില്‍ ത്വലബ ജാലിക സംഘടിപ്പിച്ചത്. ദാറുല്‍ ഹസനാത്ത് ജനറല്‍ സെക്രട്ടറി കെ എന്‍ മുസ്തഫ സാഹിബ് പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന സന്ദേശവും നല്‍കി. എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി അമീര്‍ കെ.ടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.പി അബൂബക്കര്‍ ഹാജി, എ.ടി മുസ്തഫ ഹാജി, അബ്ദുല്‍ മജീദ് ഹുദവി തുടങ്ങിയവര്‍ സംബന്ദിച്ചു.