കൊളച്ചേരി :- സംരംഭകവർഷം 2.0 പദ്ധതിയുടെ ഭാഗമായി കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ ലോൺ ലൈസൻസ് മേള ഫെബ്രുവരി 14 ബുധനാഴ്ച രാവിലെ 10:30 ന് നടക്കും.
ഉല്‌പാദന- സേവന- കച്ചവട മേഖലകളിൽ സംരഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സബ്സിഡിയോടു കൂടിയ ലോൺ സ്കീമുകളും മറ്റു സഹായങ്ങളും ലഭ്യമാക്കുന്നു. മേളയിൽ വിവിധ ബാങ്ക് പ്രതിനിധികൾ പങ്കെടുക്കുന്നു. ബാങ്കിൻ്റെ വിവിധ പദ്ധതികളും നടപടിക്രമങ്ങളും വിശദീകരിക്കുന്നു. കൂടാതെ അപേക്ഷ സമർപ്പിക്കുന്നതിനും സംശയ നിവാരണത്തിനും ഹെൽപ്പ് ഡെസ്ക് സംവിധാനവും ലഭ്യമാക്കുന്നു. വ്യവസായ വകുപ്പിൻ്റെ വിവിധ സബ്സിഡി സ്കീമുകളെ കുറിച്ച് അറിയാനും അപേക്ഷ സമർപ്പിക്കാനുമുള്ള സൗകര്യങ്ങളുമുണ്ട്.
രജിസ്ട്രേഷനും മറ്റു അന്വേഷണങ്ങൾക്കുമായി വിളിക്കേണ്ട നമ്പർ : 9497047226