ഓൺലൈൻ തട്ടിപ്പ് ; ജില്ലയിൽ 2 പേർക്ക് 94,550 രൂപ നഷ്ടം


കണ്ണൂർ :- ഓൺലൈൻ തട്ടിപ്പിലൂടെ വിവിധ പരാതികളിലായി ജില്ലയിൽ 2 പേർക്ക് 94,550 രൂപ നഷ്ടമായി. കൂത്തുപറമ്പ് സ്വദേശിയായ യുവതിക്കു സമൂഹമാധ്യമം വഴി ലഭിച്ച പരസ്യത്തിന്റെ അടിസ്ഥാനത്തിൽ ചെറിയ വിലയ്ക്കു ഡ്രൈ ഫ്രൂട്‌സ് വാങ്ങാൻ ശ്രമിച്ച വഴി 44,550 രൂപ നഷ്ടപ്പെട്ടു. പരസ്യത്തിൽ ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്യുക വഴി ആധികാരികതയില്ലാത്ത വെബ്സൈറ്റിലേക്കു പ്രവേശിച്ചു സാധനം വാങ്ങുന്നതിനായി ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകിയതോടെ പണം നഷ്‌ടപ്പെടുകയായിരുന്നു.

വളപട്ടണം സ്വദേശിക്കു നഷ്‌ടപ്പെട്ടത് 50,000 രൂപയാണ്. ആമസോണിൽനിന്നു റീഫണ്ട് തുക ലഭിക്കുന്നതിനായി ഗൂഗിൾ സെർച്ച് വഴി ലഭിച്ച വ്യാജ കസ്‌റ്റമർ കെയർ നമ്പറിൽ വിളിച്ചതിൽ തട്ടിപ്പുകാർ പരാതിക്കാരന്റെ ഫോണിൽ എനി ഡസ്ക‌് എന്ന സ്ക്രീൻ ഷെയർ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു ബാങ്ക് അക്കൗണ്ട് വിവരം കൈവശപ്പെടുത്തി പണം പിൻവലിക്കുകയായിരുന്നു.

Previous Post Next Post