കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിൻ്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വളം നിറച്ച മൺചട്ടികളും പച്ചക്കറി തൈകളും വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.സജിമയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി അബ്ദുൾമജീദ് ഉദ്ഘാടനം നിർവഹിച്ചു. കെ.പ്രേമ, ജാനകി.കെ എന്നിവർ മൺചട്ടികളും പച്ചക്കറി തൈകളും ഏറ്റുവാങ്ങി.
സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.ബാലസുബ്രഹ്മണ്യൻ, അസ്മ കെ.വി ,വാർഡ് മെമ്പർമാരായ കെ.പി അബ്ദുൾ സലാം, സമീറ.സി.വി, കെ.മുഹമ്മദ് അഷ്റഫ്, കെ.പി നാരായണൻ, ഗീത വി.വി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കൃഷി ഓഫീസർ ഡോ. അഞ്ജു പത്മനാഭൻ സ്വാഗതവും അസിസ്റ്റൻ്റ് കൃഷി ഓഫീസർ മോഹനൻ പി.വി നന്ദിയും പറഞ്ഞു.