തിരുവനന്തപുരം :- മത്സ്യഫെഡ് നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതിയിലേക്ക് മാർച്ച് 24 വരെ അപേക്ഷിക്കാം. 10 ലക്ഷം രൂപയാണ് ആനുകൂല്യം. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 499 രൂപ പ്രീമിയമായി അടുത്തുള്ള മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തിൽ അടച്ച് അംഗമാകാം. അപകടമരണത്തിനും അപകടം മൂലം പൂർണമായി അംഗവൈകല്യം സംഭവിക്കുകയാണെങ്കിലും 10 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ പരമാവധി ഒരു ലക്ഷം രൂപ ചികിത്സാ ചെലവിനത്തിലും ലഭിക്കും.
മത്സ്യഫെഡുമായി അഫിലിയേറ്റ് ചെയ്ത് പ്രാഥമിക സഹകരണ സംഘങ്ങളിൽ അംഗങ്ങളായിട്ടുള്ളവർക്കും സംഘത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ള സ്വയം സഹായ ഗ്രൂപ്പിലെ അംഗങ്ങൾ ക്കും സഹകരണ സംഘങ്ങളിൽ അംഗങ്ങളായിട്ടില്ലാത്തവർക്ക് താൽക്കാലിക അംഗത്വമെടുത്തും പദ്ധതിയിൽ ചേരാം. പ്രായം 18നും 70നും മധ്യേ.
വിവരങ്ങൾക്ക്: 95260 41182, 99954 60767, ക്ലസ്‌റ്റർ ഓഫിസുകൾ: 75938 55379, 95260 41280, 82815 28112.