കണ്ണൂർ :- കോഴിയിറച്ചി വിഭവങ്ങളൊരുക്കാൻ ഇനി കൈ പൊള്ളും. അത്തരത്തിൽ കുതിച്ചുയരുകയാണ് ഇറച്ചികോഴിയുടെ വില. ജില്ലയിൽ ഒരുമാസത്തിനിടെ 65 രൂപയുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്. തിങ്കളാഴ്ച 165 രൂപയ്ക്കാണ് ചില്ലറ വ്യാപാരികൾ ബ്രോയിലർ കോഴിയിറച്ചി വില്പനനടത്തിയത്. ജനുവരിയിൽ 100-110 രൂപയായിരുന്നു വില. ഫെബ്രുവരി ആദ്യം ഇത് 130 രൂപ വരെ എത്തി. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലാണ് വിലയിൽ 35 രൂപയോളം വർധനയുണ്ടായത്.
147 രൂപയ്ക്കാണ് മൊത്തവ്യാപാരികൾ ഇറച്ചിക്കോഴി വില്പനനടത്തുന്നത്. മുൻപ് 110 രൂപ വരെയായിരുന്നു വില. വർധന കച്ചവടത്തെയും ബാധിച്ചിട്ടുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. ഒക്ടോബർ, നവംബർ മാസങ്ങളിലായിരുന്നു വിലയിൽ കുറവുണ്ടായിരുന്നത്