ന്യൂഡൽഹി :- വിചാരണക്കോടതികളെ 'കീഴ്ക്കോടതികൾ' എന്നു വിളിക്കരുതെന്ന് സുപ്രീംകോടതി നിർദേശം. വിചാരണക്കോട തികളിലെ രേഖകളെ 'കീഴ്ക്‌കോട തി രേഖകൾ' എന്നും പരാമർശിക്കരുതെന്നും ജഡ്‌ജിമാരായ അഭയ് എസ്. ഓഖ, ഉജ്വൽ ഭൂയാൻ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. 1981ൽ നടന്ന കൊലക്കേസിലെ ജീവപര്യന്തം തടവുശിക്ഷയ്ക്കെതിരെ യുപി സ്വദേശികളായ രണ്ടു പേർ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി.
'വിചാരണക്കോടതികളെ കീഴ്ക്കോടതികൾ എന്നു വിശേഷിപ്പിക്കുന്നത് റജിസ്ട്രി ഒഴിവാക്കിയാൽ ഉചിതമായിരിക്കും. രേഖകളിൽ ട്രയൽ കോർട്ട് റെക്കോർഡ് എന്ന് ഉപയോഗിക്കുക' - കോടതി പറഞ്ഞു.