കണ്ണൂർ :- കാഞ്ചീരവം കലാവേദി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റേഡിയോ ശ്രോതാക്കളുടെ സംഗമവും സേവനത്തിൽ മുപ്പത് വർഷങ്ങൾ പൂർത്തിയാക്കിയ കണ്ണൂർ ആകാശവാണി പ്രോഗ്രാം എക്സിക്യുട്ടീവ് പി.വി പ്രശാന്ത് കുമാറിനുള്ള ആദരസദസ്സും നടത്തി. കാഞ്ചീരവം കലാവേദി ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു.
പയ്യന്നൂർ വിനീത് കുമാർ, എ.വി പവിത്രൻ, മഞ്ജു രമേഷ്, കെ.ഒ ശശിധരൻ, മാധവൻ പുറച്ചേരി, ദിവാകരൻ വിഷ്ണുമംഗലം, ബാബുരാജ് അയ്യല്ലൂർ, സുകുമാരൻ പെരിയച്ചൂർ, പ്രമോദ് കൂവേരി, സുദർശൻ, കെ. വല്ലി ടീച്ചർ, രമ ജി. നമ്പ്യാർ, എം.ഒ മധുസൂദനൻ, കെ.വി രാമചന്ദ്രൻ, മാത്യു ആക്കൽ, ഗണേഷ് വെള്ളിക്കീൽ, ഗംഗാധരൻ ആഡൂർ, മധു പട്ടാന്നൂർ തുടങ്ങിയവർ സംസാരിച്ചു. പി.വി പ്രശാന്ത് കുമാർ മറുപടി പ്രസംഗം നടത്തി.