ചേലേരി :- വൃക്ക സംബദ്ധമായ അസുഖം മൂലം പ്രയാസം അനുഭവിക്കുന്ന ചേലേരി യു.പി സ്കൂളിന് സമീപം താമസിക്കുന്ന എം.പി രമണിക്ക് സ്പർശനം ചാരിറ്റബിൾ സൊസൈറ്റിയുടെ സാമ്പത്തിക സഹായം നൽകി.
എക്സിക്യൂട്ടീവ് മെമ്പർമാരായ ഒ.വി രാമചന്ദ്രൻ, പി.രഘൂത്തമൻ, ഇ.പി സജീവൻ എന്നിവരുടെ സാന്നിധ്യത്തിൽ ചെയർമാൻ എം.കെ ചന്ദ്രൻ തുക കൈമാറി.