പറശ്ശിനി റോഡ് :- അറിവും ആഹ്ലാദവുമായി നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി സ്കൂളിൽ നടന്ന സഹവാസ ക്യാമ്പ്. പഠനാനുഭവങ്ങൾക്കൊപ്പം കുരുന്ന് പ്രതിഭകളുടെ കലാവിരുന്നും ക്യാമ്പിന് മികവേകി.മയ്യിൽ പഞ്ചായത്ത് സി.ആർ.സി കോർഡിനേറ്റർ സി.കെ രേഷ്മ ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് ക്ലബ്ബ് സെക്രട്ടറി പി.കെ ഷെസിൻ അധ്യക്ഷത വഹിച്ചു. ക്യാമ്പിൻ്റെ ഭാഗമായി നടന്ന ഇംഗ്ലീഷ് ഫെസ്റ്റിൻ്റെ ഉദ്ഘാടന ചടങ്ങ് കുട്ടികളുടെ നേതൃത്വത്തിലായിരുന്നു നടന്നത്.
വിവിധ സെഷനുകൾ വി.സുശീല, പി.പി സുരേഷ് ബാബു, കെ.വി സൂരജ്, മനീഷ് സാരംഗി, പി.വി ഉണ്ണികൃഷ്ണൻ എന്നിവർ നയിച്ചു. അങ്കണവാടി ടീച്ചർമാരായ കെ.എൻ പങ്കജവല്ലി, ഇ.കെ ഷീജ, എം.എം ശ്യാമള എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ കലാപരിപാടികൾ നടന്നു. ഇംഗ്ലീഷ് സ്കിറ്റ്, കൊറിയോഗ്രഫി എന്നിവയും അരങ്ങേറി. മാനേജർ പി.എം വാസുദേവൻ നമ്പീശൻ സമ്മാനങ്ങളും പി.ടി.എ പ്രസിഡൻ്റ് യു.രവീന്ദ്രൻ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.