കണ്ണൂർ:-കണ്ണൂർ നഗരമധ്യത്തിലെ ഷോപ്പിങ്ങ് കോംപ്ലക്സിൽ പ്ളാസ്റ്റിക് മാലിന്യം കത്തിച്ചതിന് പിഴ ചുമത്തി എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്. പരിസരവാസികളുടെ ആരോഗ്യത്തിന് ഭീഷണിയായി പ്ളാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സ്ഥിരമായി കത്തിച്ചിരുന്ന ബാങ്ക് റോഡിലെ ഗ്ലോബൽ വില്ലേജ് എന്ന ഷോപ്പിങ്ങ് കോംപ്ലക്സ് ഉടമയ്ക്കാണ് ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്മെൻ്റ് പിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചത്. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിൻ്റെ പുകയും ദുർഗന്ധവും സമീപസ്ഥലങ്ങളിൽ പടർന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സ്ക്വാഡ് പരിശോധന നടത്തി കെട്ടിടത്തിന്റെ ടെറസ്സിൽ സ്ഥാപിച്ചിരുന്ന ഇൻസിനേറ്ററിൽ മാലിന്യങ്ങൾ കത്തിക്കുന്നത് കണ്ടെത്തിയത്.
പരിശോധനയിൽ ഇ.പി.സുധീഷിൻ്റെ നേത്യത്വത്തിലുള്ള എൻഫോഴ്സ്മെൻ്റ് ടീമിനോടൊപ്പം കണ്ണൂർ കോർപ്പറേഷൻ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എം. സുധീർബാബുവും പങ്കെടുത്തു.