വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ തില്ലങ്കേരി സ്വദേശി മുങ്ങിമരിച്ചു


ഇരിട്ടി :- കുടകിൽ വെള്ളച്ചാട്ടത്തിലിറങ്ങിയ തില്ലങ്കേരി സ്വദേശി മുങ്ങി മരിച്ചു. കാവുമ്പടി സ്വദേശിയും മട്ടന്നൂർ അലിഫ് ട്രാവൽസ് ഉടമയുമായ റാഷിദാ മൻസിലിൽ റാഷിദ് (25) ആണ് മരിച്ചത്. കുടകിലെ നാപ്പോക്കിനടുത്ത് ചേലാവറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

വെള്ളത്തിൽ മുങ്ങിത്താഴുന്ന കണ്ട് നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിശമനസേന എത്തി റാഷിദിനെ മൃതദേഹം പുറത്തെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. നാപ്പോക്ക് സ്റ്റേഷൻ ക്രൈംബ്രാഞ്ച് പി എസ് ഐ ശ്രീധറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഞായറാഴ്ച രാവിലെ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കാറിലായിരുന്നു റാഷീദ് കുടകിലേക്ക് പോയിരുന്നത്.

കാവുമ്പടിയിലെ മുഹമ്മദ് അഷ്റഫ് – നബീസ ദമ്പതികളുടെ മകനാണ്.

സഹോദരങ്ങൾ : ശുഹൈബ്, അബ്ദുള്ള, റാഷിദ.

Previous Post Next Post