കണ്ണൂർ :- ബിഹൈൻഡ് ദി കർട്ടൻ തീയേറ്റർ ഗ്രൂപ്പ് കണ്ണൂരിന്റെ 8 മത് സംസ്ഥാന പുരസ്ക്കാര പ്രഖ്യാപനം നടന്നു.
നാടക രചനക്കുള്ള സാഹിത്യശ്രീ പുരസ്കാരത്തിന് ശ്രീധരൻ സംഘമിത്ര അർഹനായി.
കണ്ണൂർ പ്രസ് ക്ലബ്ബിൽ വെച്ച് നടന്ന പത്രസമ്മേളനത്തിൽ ഉണ്ണിരാജ് ചെറുവത്തൂർ ,ബിജു ഇരുണാവ് ,വി.വി മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
പുരസ്കാര വിതരണം മാർച്ച് 27 ലോക നാടക ദിനത്തിൽ കണ്ണൂരിൽ വച്ച് നടക്കും.