പാമ്പുരുത്തി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താറിംഗ് പ്രവൃത്തി പൂർത്തീകരിച്ച പാമ്പുരുത്തി ശിഹാബ് തങ്ങൾ റോഡ് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. പാമ്പുരുത്തി വാർഡ് മെമ്പർ കെ.പി അബ്ദുൽ സലാം അധ്യക്ഷനായി.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് എം.മമ്മു മാസ്റ്റർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗം മൻസൂർ പാമ്പുരുത്തി, പാമ്പുരുത്തി വാർഡ് വികസന സമിതി കൺവീനർ എം.എം അമീർ ദാരിമി, മുസ്‌ലിം ലീഗ് ശാഖാ പ്രസിഡണ്ട് വി.പി അബ്ദുൽ ഖാദർ , എം.വി മുസ്തഫ, വി.ടി അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.