കണ്ണൂരിൽ വൻ വിസ തട്ടിപ്പ് ; ഒരാൾ പിടിയിൽ


കണ്ണൂർ :- ലക്ഷക്കണക്കിന് രൂപ തട്ടിയ റിക്രൂട്ട്മെന്റ് ഏജൻസി ഡയറക്ടർ അറസ്റ്റിൽ. സ്റ്റാർ നെറ്റ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ പയ്യാവൂർ സ്വദേശി മാത്യൂസ് ജോസ് ആണ് അറസ്റ്റിലായത്. യു കെയിൽ കെയർ വിസ വാഗ്‌ദാനം ചെയ്‌ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെന്നാണ് പരാതി.

കണ്ണൂർ എ സി പി കെ.വി വേണുഗോപാലിന്റെയും ഇൻസ്പെക്ടർ കെ.സി സുഭാഷ് ബാബുവിന്റെയും നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Previous Post Next Post