ചെക്കിക്കുളം: ബദ്‌രിയ്യ വിമൻസ് കോളേജ് പ്രീ പ്രൈമറി ടീച്ചേർസ് ട്രൈനിംഗ് (PPTTC)വിദ്യാർത്ഥികൾ തക്കാരം എന്ന പേരിൽ ഫുഡ് ഫെസ്റ്റീവ് സംഘടിപ്പിച്ചു. മാണിയൂർ-പാറാൽ ബദ്‌രിയ്യ ഓഡിറ്റോറിയത്തിൽ നടന്ന ഫെസ്റ്റിവൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യം- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുനീർ പി.കെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഇസ്‌ലാമിക് എജ്യുക്കേഷണൽ ബോർഡ് ഇൻ്റർനാഷണൽ തലത്തിൽ സംഘടിപ്പിച്ച സ്മാർട്ട് സ്കോളർഷിപ്പ് എക്സാമിൽ ആറാം റാങ്ക് കരസ്ഥമാക്കി ജില്ലയിൽ ഒന്നാം സ്ഥാനത്തിനർഹയായ ബദ്‌രിയ്യ വിമൻസ് കോളേജ് വിദ്യാർത്ഥിനി നിഹാല സലാം കടാങ്കോടിനെ ഐ സി എഫ് ഖത്തർ എക്സ്ക്യൂട്ടീവ് മെമ്പർ മുഹമ്മദലി മൗലവി മാണിയൂർ മെമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഫയാസുൽ ഫർസൂഖ് അമാനി,അഡ്മിനിസ്ട്രേറ്റർ സി.കെ. അബ്ദുൽ ഖാദർ ദാരിമി, സൈക്കോട്രൈനർ അബ്ദുസത്താർ അഹ്സനി, ബി.മഹ്‌മൂദ് മൗലവി, മുഹമ്മദ് അഹ്സനി,നൗഫൽ നഈമി, മുനീർ പെരുമാച്ചേരി പ്രസംഗിച്ചു