ചട്ടുകപ്പാറ :- 'അർഹതപ്പെട്ടത് നേടിയെടുക്കാൻ അവകാശ പോരാട്ടത്തിന് കേരളം' എന്ന വിഷയത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന കേരള പ്രൊട്ടസ്റ്റിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് LDF കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ചട്ടുകപ്പാറ GHSS ജംഗ്ഷനിൽ നടക്കുന്ന പ്രതിഷേധ കൂട്ടായ്മയുടെ പ്രചരണാർത്ഥം CPI(M)175 ബൂത്ത് വലിയ വെളിച്ചംപറമ്പ് ബ്രാഞ്ച് പന്തം കൊളുത്തി പ്രകടനം നടത്തി.
ലോക്കൽ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ ,ബ്രാഞ്ച് സെക്രട്ടറി സി.സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.