മുല്ലക്കൊടി കൈവയലിൽ വൻ തീപിടുത്തം ; നെല്ലും, വൈക്കോലും പൂർണ്ണമായും കത്തി നശിച്ചു


മുല്ലക്കൊടി :- മുല്ലക്കൊടി കൈവയലിൽ വൻ തീപിടുത്തം അഞ്ച് ഏക്കറോളം വരുന്ന നെൽപ്പാടം കത്തി നശിച്ചു നെല്ലും, വൈക്കോലും പൂർണ്ണമായും കത്തി നശിച്ചു.  രണ്ട് ലക്ഷത്തിന് അധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൂടുതൽ സ്ഥലത്തേക്ക് തീ പടർന്നെങ്കിലും ഇന്നലെ കൊയ്ത്ത് നടന്നതുകൊണ്ട് വലിയ രീതിയിലുള്ള നഷ്ടം സംഭവിച്ചിട്ടില്ല.

റോഡ് ഇല്ലാത്ത കാരണം ഫയർഫോഴ്സ് വണ്ടി താഴെ ഇറക്കാൻ പറ്റാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടായി തീയണക്കാൻ നാട്ടുകാരും തളിപ്പറമ്പിൽ നിന്ന് വന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ,മയ്യിൽ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ അടക്കം ഉള്ളവരുടെ സംയോജിതമായ ഇടപെടൽ കൊണ്ട് വൻ ദുരന്തം ഒഴിവായി.

മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജിത , വൈസ് പ്രസിഡണ്ട് എ.ടി രാമചന്ദ്രൻ ,വാർഡ് മെമ്പർ എം.അസൈനാർ , പഞ്ചായത്ത് മെമ്പർമാർ , പഞ്ചായത്ത് സെക്രട്ടറി ,കയരളം വില്ലേജ് ഓഫീസർ അനിൽകുമാർ ,കൃഷി ഓഫീസർ എസ്.പ്രമോദ് എന്നിവർ സ്ഥലം സന്ദർശിച്ചു.

Previous Post Next Post