ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനില്‍ നിര്യാതനായി


കണ്ണൂർ : ഒമാനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ പെരിങ്ങത്തൂര്‍ പുതിയോട്ടില്‍ പള്ളിക്ക് സമീപം മീത്തലെ കണ്ടച്ചം വലിയത്ത് ഫൈസല്‍ (46) ആണ് അല്‍ഖൂദിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

മസ്കറ്റിലെ സ്വകാര്യ കമ്പനിയില്‍ സെയില്‍സ്മാനായിരുന്നു ഇദ്ദേഹം.  

അബ്ദുല്ല - പാത്തൂട്ടി ദാമ്പതികളുടെ മകനാണ്.

 ഭാര്യ : നജ്മ ഫൈസല്‍

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി അറിയിച്ചു. 

Previous Post Next Post