കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂരിലെ കലാസാംസ്കാരിക കൂട്ടായ്മയായ "കുറ്റ്യാട്ടൂർ കൂട്ടായ്മ"യുടെ ആഭിമുഖ്യത്തിൽ പൈതൃകയാത്ര നടത്തി. മുപ്പതോളം അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. നാടിന്റെ പൈതൃക ഇടങ്ങളും അവയുടെ ചരിത്രവും മനസിലാക്കാനും, നടത്തം ജീവിതത്തിന്റെ ഭാഗമാക്കണമെന്ന സന്ദേശം പ്രചരിപ്പിക്കാനും ആയിരുന്നു ഈ യാത്ര സംഘടിപ്പിച്ചത്. കുറ്റ്യാട്ടൂർ സെൻട്രൽ എൽ.പി സ്കൂളിൽ നിന്ന് കൺവീനർ എ.കെ രാമചന്ദ്രൻ, വൈസ്ചെയർമാൻ അരവിന്ദ് ചപ്പാരത്ത്, എ.കെ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പൈതൃകയാത്ര പുറപ്പെട്ടത്.
കുറ്റ്യാട്ടൂർ ശിവക്ഷേത്രത്തിലെ 1200 വർഷത്തോളം പഴക്കമുള്ള വട്ടെഴുത്തു ശിലാലിഖിതം, കുറ്റ്യാട്ടൂരിലെ ഏറ്റവും ഉയരം കൂടിയ കുന്നായ ഉളുമ്പക്കുന്ന് എന്നിവ സംഘം. ഉളുമ്പകുന്നിന് സമീപം പൊന്താറമ്പ് ഒ.എൻ.വി സ്മാരക വായനശാല പുരുഷോത്തമൻ മാസ്റ്റർ, എം.പി ഹരി എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ സംഘത്തെ സ്വീകരിച്ചു. എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ വിനോദ്കുമാർ ആശംസ നേർന്നു.