മയ്യിൽ :- വള്ളിയോട്ട് റെഡ് സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെ ജൂനിയർ ടീമിന് ഇ.പി പുരുഷോത്തമൻ സംഭാവന നൽകിയ ജേഴ്സിയും, കേരളോത്സവത്തിൽ വിജയിച്ച അനു സുജിത്തിനുള്ള ഉപഹാരവും ഫുട്ബോൾ താരം എ.കെ വിശ്വനാഥൻ വിതരണം ചെയ്തു. പി.പ്രവീഷ് അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് മെമ്പർ എം.വി ഓമന ,വാർഡ് മെമ്പർ ഇ.പി രാജൻ, വി.വി ദേവദാസൻ, കെ.ബാലകൃഷ്ണൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വി.ഒ അർജ്ജുൻ സ്വാഗതവും കെ.പി അക്ഷയ് നന്ദിയും പറഞ്ഞു.